ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം വാടയ്ക്കൽ തെക്ക് 243-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ 800 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യവിതരണം നടത്തി. ശാഖായോഗം ഓഫീസിൽ നടന്ന വിതരണം പ്രസിഡന്റ് വി.എസ്. ചിദംബരൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.എൻ.ശശീന്ദ്രബാബു, വൈസ് പ്രസിഡന്റ് കെ.എം.സുരേഷ്ബാബു, യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം ഡി.പി.ബാബു, മറ്റ് മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.