kailas

ആലപ്പുഴ: വിഷുക്കൈനീട്ടമായി ലഭിച്ച 1000 രൂപ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കൊവിഡ് ദുരിതാശ്വാസനിധിയിലേക്ക് തുല്യമായി വീതിച്ചു നൽകി വിദ്യാർത്ഥി മാതൃകയായി.

അണ്ടർ14 ആലപ്പുഴ ജില്ലാ ക്രിക്കറ്റ് ടീം ക്യാപ്ടനും ആലപ്പുഴ കളർകോട് തുണ്ടിൽ ബിജുവിന്റെ മകനുമായ ചിന്മയ സ്കൂളിലെ എട്ടാം ക്ളാസുകാരൻ കൈലാസ് ബി.നായരാണ് 500 രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് അയച്ചത്. ബന്ധുക്കളും മറ്റുള്ളവരും നൽകിയ കൈനീട്ടം സ്വന്തം ഇഷ്ടപ്രകാരമാണ് കൈലാസ് കൈമാറിയത്.