ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടിയു.സി) സംസ്ഥന ജനറൽ സെക്രട്ടറി പി.പി.ചിത്തരഞ്ജൻ ആവശ്യപ്പെട്ടു. മാർച്ച് 15ന് തുറക്കണമെങ്കിലും ആവശ്യമായ നടപടി സ്വീകരിച്ചിട്ടില്ല. ഉൾനാടൻ ജലാശയത്തിൽ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന നിരവധി തൊഴിലാളികൾ ദുരിതത്തിലാണ്. കക്കാവരാൽ തൊഴിലാളികളും ബുദ്ധിമുട്ടിലാണ്. ബണ്ട് തുറന്നാൽ തൊഴിലാളികൾക്ക് ആശ്വാസം പകരാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.