അമ്പലപ്പുഴ: ലോക്ക് ഡൗണിന്റെ മറവിൽ മത്സ്യഫെഡ് മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി പി.സാബു ആരോപിച്ചു. ചെമ്മീൻ കഴന്തൽ കിലോയ്ക്ക് 230 രൂപ, കരിക്കാടി 90 രൂപ എന്ന ക്രമത്തിലാണ് മത്സ്യഫെഡ് വാങ്ങിയിരുന്നത്. മത്സ്യത്തൊഴിലാളികൾ നേരിട്ടു വിൽക്കുമ്പോൾ ഇതിന് യഥാക്രമം 290, 130 രൂപ വരെ ലഭിക്കും. തൊഴിലാളികളെ ചൂഷണം ചെയ്യുന്ന നടപടി മത്സ്യഫെഡ് അവസാനിപ്പിക്കണമെന്നും സാബു ആവശ്യപ്പെട്ടു.