അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയും പരിസരവും ആലപ്പുഴ അഗ്നിശമന സേനയിലെ ഫയർ ഓഫീസർ പി.ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ അണുവിമുക്തമാക്കി. എ മുതൽ ഇ വരെയുള്ള എല്ലാ ബ്ലോക്കുകളും ശുചീകരിച്ചു. കൂടാതെ കൊവിഡ് വാർഡായ ജെ 2 ബ്ലോക്കും അണുവിമുക്തമാക്കി. ഫയർമാൻമാരായ എൻ.ആർ.ഷൈജു, സി.കെ.വിഷ്ണു, സനീഷ് കുമാർ, പ്രവീൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു.