tv-r

അരൂര്‍: എസ്.എൻ.ഡി.പി യോഗം അരൂർ 960-ാം നമ്പർ ശാഖയിലെ മുഴുവൻ കുടുംബങ്ങൾക്കും സൗജന്യ ഭക്ഷ്യധാന്യ വിതരണവും കിടപ്പു രോഗികൾക്കുള്ള സഹായ ധന വിതരണവും ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശാഖാ പ്രസിഡന്റ് കെ.ആർ.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.പി.സലി, സെക്രട്ടറി സി.എസ്.ബാബു, യൂണിയൻ കമ്മിറ്റി അംഗം പി.കെ.ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.