തുറവൂർ: എസ്.എൻ.ഡി.പി യോഗം വളമംഗലം കാടാതുരുത്ത് 537-ാം ശാഖയിൽ എല്ലാ കുടുംബ യൂണിറ്റുകളിലെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് അരി വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് എം.ആർ.ലോഹിതാക്ഷൻ, സെക്രട്ടറി എം.വിശ്വംഭരൻ എന്നിവർ നേതൃത്വം നൽകി.