തുറവൂർ: എസ്.എൻ.ഡി.പി യോഗം വളമംഗലം തെക്ക് 583-ാം ശാഖയുടെ നേതൃത്വത്തിൽ ലോക്ക് ഡൗൺ അവശത അനുഭവിക്കുന്ന 32 കുടുംബങ്ങൾക്ക് അരിയും പലവ്യഞ്ജനങ്ങളും നിത്യരോഗികളായ 12 പേർക്ക് ചികിത്സാ സഹായവും വീട്ടിലെത്തിച്ചു. ശാഖാ പ്രസിഡന്റ് തുറവൂർ ഉണ്ണിക്കൃഷ്ണൻ തന്ത്രി, സെക്രട്ടറി പി.ആർ. രാജേന്ദ്രൻ, യൂണിയൻ കൗൺസിലർ കെ.എം. മണിലാൽ, കെ.പി. മോഹനൻ, വി.ആർ. സതീശൻ എന്നിവർ നേതൃത്വം നൽകി.