തുറവൂർ:എസ്.എൻ.ഡി.പി യോഗം വളമംഗലം മദ്ധ്യം 1208-ാം നമ്പർ ശാഖയിൽ 29 ന് നടത്താൻ നിശ്ചയിച്ചിരുന്ന ഗുരുദേവ വിഗ്രഹ പ്രതിഷ്ഠയും ക്ഷേത്രസമർപ്പണവും മാറ്റിവച്ചതായി ശാഖാ സെക്രട്ടറി പി.കെ. ധർമ്മാംഗദൻ അറിയിച്ചു. വളമംഗലം മദ്ധ്യം 1208-ാം നമ്പർ ശാഖയിൽ 29 ന് ഗുരുദേവ പ്രതിഷ്ഠയോടനുബന്ധിച്ചു യൂത്ത് മൂവ്മെന്റ് നടത്താനിരുന്ന സമ്മാന കൂപ്പൺ നറുക്കെടുപ്പ് മാറ്റിവച്ചതായി യൂത്ത് മൂവ്മെന്റ് സെക്രട്ടറി കെ.ടി. സുരേഷ് അറിയിച്ചു.