ആലപ്പുഴ: കാറ്റിലും മഴയിലും കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടത്തിന്റെ തോത് കണക്കാക്കി നഷ്ടപരിഹാരം നൽകണമെന്ന് കേരള സംസ്ഥാന നെൽ-നാളികേരകർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ആവശ്യപ്പെട്ടു. വിവിധ ഭാഗങ്ങളിൽ കരകൃഷിയും നെൽകൃഷിയുമാണ് നശിച്ചത്. കുലവന്നതും വരാൻപാകവുമായ വാഴകൾ, അടയ്ക്കാമരങ്ങൾ ഉൾപ്പെടെയുള്ള കരകൃഷിയും കൊയ്യാൻ പാകമായ നെല്ലും നശിച്ചെന്ന് വിശദീകരിച്ച് വകുപ്പുമന്ത്രിക്ക് മെയിൽ സന്ദേശം അയച്ചതായി ബേബി പാറക്കാടൻ പറഞ്ഞു.