തുറവൂർ: തുറവൂർ ഗ്രാമ പഞ്ചായത്ത്‌ 3-ാം വാർഡിലെ ദേശസേവിനി വായനശാലയിൽ പട്ടണക്കാട് ബ്ലോക്ക്‌ പഞ്ചായത്തംഗം എൻ. സജിയുടെ നേതൃത്വത്തിൽ സൗജന്യ ജീവിത ശൈലി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. രോഗികൾക്ക് മരുന്നുകളും വിതരണം ചെയ്തു. പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ. രെൻഷു, വാർഡ് അംഗം പ്രീത പുരുഷൻ, ആശ വർക്കർ ഷൈല തിലകൻ, വാർഡ് കൺവീനർ ജയ പ്രദീപ്‌ തുടങ്ങിയവർ പങ്കെടുത്തു