ആലപ്പുഴ: നഗരസഭാ ജില്ലാക്കോടതി വാർഡ് കൗൺസിലർ ബി.മെഹബൂബിനെ നോർത്ത് എസ്.ഐ കെ.പി.വിനോദ് ആക്ഷേപിച്ചെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി. രാവിലെ കടയിൽ സാധനം വാങ്ങാൻ പോയ മകനെ പൊലീസ് കൊണ്ടുപോയതറിഞ്ഞ് സ്‌റ്റേഷനിൽ എത്തിയ തന്നെ ആക്ഷേപിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. ലോക്ക്ഡൗൺ ദിനത്തിൽ മതിയായ രേഖകളില്ലാതെ പുറത്തിറങ്ങിയ യുവാവിനെ സ്‌റ്റേഷനിൽ കൊണ്ടുപോയി കേസ് ചാർജ് ചെയ്ത് വിട്ടയച്ചതാണെന്നും ആരെയും ആക്ഷേപിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.