പൂച്ചാക്കൽ: എ.ഐ.വൈ.എഫ് അരൂർ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂച്ചാക്കൽ വടക്കേ കരയിൽ പ്രവർത്തിക്കുന്ന തണ്ണീർ പന്തൽ സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് സന്ദർശിച്ചു.സംസ്ഥാന സമിതി അംഗം അഡ്വ.എം.കെ.ഉത്തമൻ, ജില്ലാ സമിതി അംഗം അഡ്വ.ഡി.സുരേഷ് ബാബു, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ടി.ടി.ജിസ്മോമോൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. ദിവസേന നൂറ് പേർക്ക് തണ്ണിമത്തൻ ജൂസും ഫ്രൂട്ട് സലാഡും നൽകുന്നുണ്ട്. മാർക്കറ്റിൽ വരുന്നവർക്ക് ഹാൻഡ് വാഷും, സാനിറ്റൈസറും പന്തലിനോട് ചേർന്ന് തയ്യാറാണ്. പി.എ.ഫൈസൽ, സുരേന്ദ്രൻ കായിപ്പുറം, സഹിറുദ്ദീൻ, ദീപിഷ്, ബാബു ലാൽ, പി.കെ.സുശീലൻ എന്നിവർ നേതൃത്വം നൽകി.