ആലപ്പുഴ: കോവിഡ് പ്രതിരോധത്തിനായി രാവും പകലും സേവനമനുഷ്ഠിക്കുന്ന പൊലീസിനു കേരള പൗരാവകാശവേദി സംസ്ഥാനകമ്മിറ്റി അവശ്യ സാധനങ്ങൾ കൈമാറി. മാവേലിക്കര പൊലീസ് സ്‌റ്റേഷനിൽ നടന്ന ചടങ്ങിൽ കേരള പൗരാവകാശവേദി സംസ്ഥാന പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പളളി, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി റോഷൻ പൈനുംമൂട് എന്നിവർ ചേർന്ന് മാവേലിക്കര സ്റ്റേഷൻ എസ്.എച്ച്.ഒ. ബി. വിനോദ് കുമാറിനു മാസ്കുകൾ, കൈയുറകൾ, സാനിട്ടൈസർ, ഹാൻഡ് വാഷ്, കുടിവെള്ളം, എന്നിവ കൈമാറി. കൂടുതൽ സാധനങ്ങൾ വരുംദിവസങ്ങളിൽ നൽകുമെന്ന് പൗരാവകാശവേദി സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.