ചാരുംമൂട്: കാലഹരണപ്പെട്ട വാറ്റ് നിയമത്തിന്റെ പേരിൽ വ്യവസായികൾ വീണ്ടും വലിയ തുക അടയ്ക്കണമെന്ന് കാട്ടി സർക്കാർ നോട്ടീസ് അയച്ചതിലും ഓൺലൈൻ വ്യാപാരത്തെ പ്രോത്സാഹിക്കുന്ന സർക്കാർ നിലപാടുകളിലും പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
സംസ്ഥാന വ്യാപകമായി ഉപവാസ സമരം സംഘടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ യൂണിറ്റുകളിലും ഉപവാസ സമരം നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സരയുടെ നേതൃത്വത്തിൽ ചാരുംമൂട്ടിൽ നടന്ന ഉപവാസത്തിൽ ജില്ലാ സെക്രട്ടറി എം. ഷറഫുദീൻ, യൂണിറ്റ് വർക്കിംഗ് സെക്രട്ടറി അമ്മ ഗിരീഷ്, വർക്കിംഗ് പ്രസിഡന്റ് എം.എസ്. സലാമത്, രക്ഷാധികാരി ദിവാകരൻ നായർ എന്നിവർ പങ്കെടുത്തു.