ആലപ്പുഴ: കൊവിഡ് ബാധിച്ച് ദുബായിലെ താമസ സ്ഥലത്തു കുടുങ്ങിയ മാവേലിക്കര ചെന്നിത്തല സ്വദേശി എബി സാമുവലിനെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ ഇടപെട്ട് വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊടിക്കുന്നിൽ സുരേഷ് എം.പി കോൺസുലേറ്റ് ജനറലിന്റെ ഫോണിൽ ബന്ധപ്പെടുകയും എബി സാമുവലിന്റെ വിശദവിവരങ്ങൾ ഇ-മെയിൽ അയയ്ക്കുകയും ചെയ്തിരുന്നു. എബി സാമുവലിന്റെ ജീവൻ അപകടത്തിലാണെന്നു പിതാവ് സാമുവലാണ് എം.പിയെ അറിയിച്ചത്.