അമ്പലപ്പുഴ: പൊങ്ങുവള്ളത്തിൽ മത്സ്യബന്ധനത്തിന് പോയി കടലിൽ ഒറ്റപ്പെട്ട മത്സ്യത്തൊഴിലാളിയെ മറ്റ് തൊഴിലാളികൾ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കോമന പുതുവൽ കണ്ണനാണ് (42) അപകടത്തിൽപ്പെട്ടത്. പുലർച്ചെ അഞ്ചോടെയാണ് ഇദ്ദേഹം കാക്കാഴത്തു നിന്ന് പൊങ്ങുവള്ളത്തിൽ തനിയെ കടലിൽ പോയത്. മത്സ്യ ബന്ധനത്തിനിടെ തുഴ നഷ്ടപ്പെട്ടതോടെ പൊന്തുവള്ളത്തിൽ കടലിൽ ഒഴുകി നടന്ന കണ്ണനെ മറ്റ് രണ്ട് വള്ളക്കാർ രക്ഷപ്പെടുത്തി വൈകിട്ട് നാലോടെ നീർക്കുന്നം കാപ്പിമുക്കിനു സമീപം എത്തിക്കുകയായിരുന്നു.