ചേർത്തല: എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ പരിധിയിലെ ശാഖകളിൽ, ലോക്ക്ഡൗൺ ദുരിതമനുഭവിക്കുന്ന കിടപ്പു രോഗികൾക്ക് യൂൂണിയന്റെ സഹായഹസ്തം. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രത്യേക നിർദ്ദേശപ്രകാരം 5.30 ലക്ഷം രൂപയാണ് കിടപ്പു രോഗികൾക്ക് വിതരണം ചെയ്തത്. യൂണിയൻ കൗൺസിലർമാർ മുഖേന കൈമാറിയ തുക ശാഖ സെക്രട്ടറിമാർ ഏറ്റുവാങ്ങി വിതരണം ചെയ്തു. ദുരിതകാലത്ത്ലഭിച്ച സഹായം വലിയ അനുഗ്രഹമായെന്ന് പലരും അറിയിച്ചതായി യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാലും സെക്രട്ടറി വി.എൻ.ബാബുവും പറഞ്ഞു.