മാവേലിക്കര: നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന സമൂഹ അടുക്കളയിൽ നിന്നു ഉച്ചയ്ക്കും വൈകിട്ടും ഭക്ഷണം സൗജന്യമായി വിതരണം ചെയ്യണമെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ്‌ കെ.ആർ.മുരളീധരൻ ആവശ്യപ്പെട്ടു. അടുക്കളയിലേക്ക് ആവശ്യമായ സാധനങ്ങൾ സന്നദ്ധ പ്രവർത്തനത്തിലൂടെ കണ്ടെത്തണം. സംഘടനകളും വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അടുക്കളയിലേക്ക് സാധനങ്ങൾ നൽകിയ സാഹചര്യത്തിൽ ലോക്ക്ഡൗൺ കാലയളവിൽ സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുവാനുള്ള ഉത്തരവാദിത്വം നഗരസഭയ്ക്കുണ്ടെന്നും മുരളീധരൻ ആവശ്യപ്പെട്ടു.