മാവേലിക്കര: വാഹനത്തിൽ കൊണ്ടുവന്ന് വില്പന നടത്തുകയായിരുന്ന 25 കിലോ ഒമാൻ മത്തി പഴകിയതാണെന്ന് കണ്ടതിനെ തുടർന്ന് ചെട്ടികുളങ്ങര പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടറും സംഘവും പിടിച്ചെടുത്തു നശിപ്പിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ വിറ്റതിന്റെ ബാക്കി വന്നതാണ് വാഹനത്തിൽ കൊണ്ടുവന്നത്. പിടികൂടിയ മത്സ്യം വില്പനക്കാരനെ കൊണ്ടുതന്നെ നശിപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സിറാജുദീൻ വെള്ളാപ്പള്ളി, വി. അനിൽ, ഗോപിക, സന്ധ്യ, ഉമാ കൃഷ്ണൻ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.