a

മാവേലിക്കര: ലോക്ക് ഡൗൺ കാലത്ത് ക്ഷീരകർഷകർക്ക് വൈക്കോൽ എത്തിച്ചു നൽകി സന്നന്ധ പ്രവർത്തകരായ യുവാക്കൾ മാതൃകയായി. മാവേലിക്കര ജോ.ആർ.ടി.ഒ എം.ജി മനോജിനൊപ്പം ലോക്ക്ഡൗൺ തുടങ്ങിയ നാൾ മുതൽ സന്നദ്ധപ്രവർത്തനം നടത്തുന്ന യുവാക്കളാണ് വേറിട്ട പ്രവർത്തനത്തിലൂടെ ക്ഷീരകർഷകർക്ക് സഹായമേകിയത്.

തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലാ ലക്ഷ്മണൻ ഇടപെട്ട് പഞ്ചായത്തംഗം ശ്രീജിത്ത് കൃഷിചെയ്യുന്ന വരേണിക്കൽ പാടശേഖരത്തിൽ നിന്നാണ് വൈക്കോൽ തരപ്പെടുത്തിയത്. പത്തോളം ക്ഷീരകർഷകർക്ക് സൗജന്യമായി വൈക്കോൽ വീട്ടിലെത്തിച്ച് കൊടുത്തു. ഇവരിൽ പലക്കും അഞ്ചും ആറും പശുക്കളുള്ളവരായിരുന്നു. വൈക്കോൽ കിട്ടാത്തതിനാൽ ഏറെ ബുദ്ധിമുട്ടിലായിരുന്നു പലരും. പത്ത് ദിവസത്തിലധികം പശുക്കൾക്ക് കൊടുക്കാനുള്ള വൈക്കോലാണ് ഓരോ വീടുകളിലും വിതരണം ചെയ്ത്. ഡി. അഭിലാഷ്, റജി ഓലകെട്ടി, കെ.കെ. ബാബു, തേജസ് മനോജ്, മോഹൻ സിംഗ്, അനൂപ്, സജീവ്, നിനു, വിനീഷ്, ജയന്ത്, മനോജ് എന്നിവർ നേതൃത്വം നൽകി.