ചേർത്തല: ആർദ്റ ഹാബിറ്റാറ്റിന്റെ ആഭിമുഖ്യത്തിൽ ജനമൈത്രി പൊലീസിന്റെയും ചേർത്തല പ്രസ് ക്ലബിന്റെയും സഹകരണത്തോടെ നിർദ്ധന ലോട്ടറി വില്പനക്കാർക്കും ആട്ടോ തൊഴിലാളികൾക്കും സൗജന്യമായി അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റ് വിതരണം ആരംഭിച്ചു.
മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്‌സിൽ നടന്ന ചടങ്ങിൽ എറണാകുളം മേഖല ഡി.ഐ.ജി കാളിരാജ് മഹേശ്വർ ഉദ്ഘാടനം നിർവഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് ടി.പി.സുന്ദരേശൻ, ആർദ്റ ഹാബിറ്റാറ്റ് മാനേജിംഗ് ഡയറക്ടർ പി.ഡി.ലക്കി, ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ്, ഡിവൈ.എസ്.പി എ.ജി ലാൽ, പൂച്ചാക്കൽ ശ്രീകണ്‌ഠേശ്വരം ശ്രീനാരായണ എച്ച്.എസ്.എസ് മാനേജർ കെ.എൽ.അശോകൻ,കെ.എൻ.എ. ഖാദർ എന്നിവർ പങ്കെടുത്തു. ചേർത്തലയിലെ മാദ്ധ്യമ പ്രവർത്തകർക്കും ലോക്ക് ഡൗൺ മൂലം കാലടി വനത്തിൽ അകപ്പെട്ട അന്യസംസ്ഥാന തൊഴിലാളികൾക്കും ഭക്ഷ്യകിറ്റുകൾ നേരത്തെ വിതരണം ചെയ്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥർക്കും ആരോഗ്യപ്രവർത്തകർക്കും പഴവർഗങ്ങളും ശീതള പാനീയങ്ങളും മാസ്‌കും
വിതരണം ചെയ്തു.