ചേർത്തല: സീനിയർ സി​റ്റിസൺ മരുത്തോർവട്ടം യൂണി​റ്റിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്ക് മാസ്‌കും സോപ്പും വിതരണം ചെയ്തു. ഇതോടനുബന്ധിച്ച് വീടുകൾ സന്ദർശിച്ച് കൊവിഡ് ബോധവത്കരണവും നടത്തി. പ്രസിഡന്റ് എം.എസ് ചിദംബരൻ, സെക്രട്ടറി എൻ. രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.