ചാരുംമൂട്: ലോക്ക്ഡൗണിൽ വലഞ്ഞ സാധാരണക്കാർക്ക് കെ.ജി.പി ഫൗണ്ടേഷൻ ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു. ചാരുംമൂട് മേഖലയിലെ മുന്നൂറോളം കുടുംബങ്ങൾക്ക് അരിയും പച്ചക്കറിയും ഉൾപ്പെടുന്ന കിറ്റുകളാണ് വിതരണം ചെയ്‌തത്. ഫൗണ്ടേഷൻ ഡയറക്ടർമാരായ കെ.പി. കാർത്തികേയൻ, കെ.പി. ഇന്ദ്രപാലൻ, ഡോ. സ്മിത സുമിത്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കിറ്റ് വിതരണം.