ആലപ്പുഴ: തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ 9-ാം വാർഡിലുള്ള കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. 5നും 10നും ഇടയിൽ പ്രായമുള്ളള 110 കുട്ടികളാണ് വാർഡിലുള്ളത്. എല്ലാ കുട്ടികൾക്കും ഒരു പായ്ക്കറ്റ് ക്രയോൺസും 2 ഷീറ്റ് പേപ്പറും വാർഡിലെ സന്നദ്ധ പ്രവർത്തകർ വീടുകളിൽ എത്തിച്ചു നൽകി.
രക്ഷാകർത്താക്കളുടെ ഫോൺ നമ്പർ ഉപയോഗിച്ച് ഉണ്ടാക്കുന്ന വാട്സാപ്പ് ഗ്രൂപ്പിലേക്ക് കുട്ടികൾ വീട്ടിൽ പടം വരച്ചുകൊണ്ടിരിക്കുന്ന ഫോട്ടോയും വരച്ചതിനു ശേഷം പടവുമായി നിൽക്കുന്ന ഫോട്ടോയും രക്ഷാകർത്താവ് പോസ്റ്റ് ചെയ്യണം. വിജയികൾക്കൊപ്പം, പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും സമ്മാനം നൽകും.പദ്ധതിയുടെ ഉദ്ഘാടനം ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി നിർവ്വഹിച്ചു. വാർഡ് മെമ്പർ സുധിലാൽ തൃക്കുന്നപ്പുഴ, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീകല എന്നിവർ പങ്കെടുത്തു.