ഹരിപ്പാട്: ഹരിപ്പാട് നിയോജക മണ്ഡലത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഒരു ലക്ഷം മാസ്കുകൾ വിതരണം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. എല്ലാ സർക്കാർ ഓഫീസുകളിലേക്കും സാനിട്ടൈസർ, പി.എച്ച്.സി, സി.എച്ച്.സി, സബ് സെന്ററുകൾ, താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് എന്നിവയ്ക്ക് ആവശ്യമായ മാസ്കും സോപ്പുകളും സൗജന്യമായി വിതരണം ചെയ്യുമെന്നും ചെന്നിത്തല അറിയിച്ചു.