ചേർത്തല:എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ യൂത്ത് മൂവ്മെന്റിന്റെ നേതൃത്തിൽ 'നാടിന്റെ നന്മ യുവത്വങ്ങളിലൂടെ ' എന്ന സന്ദേശമുയർത്തുന്ന 'ഹരിതം മധുരം ' പദ്ധതിയുടെ ഭാഗമായി യുവകർഷകർക്ക് പച്ചക്കറിവിത്തും തൈകളും വിതരണം ചെയ്തു.യൂണിയൻ സെക്രട്ടറി കെ.കെ.മഹേശൻ ഉദ്ഘാടനം ചെയ്തു. കർഷക കൂട്ടായ്മയുടെ കോ-ഓർഡിനേറ്റർ സുമേഷ് വിത്തും തൈകളും ഏറ്റുവാങ്ങി
കൃഷിയിൽ കൂടുതൽ വിളവെടുക്കുന്നവർക്ക് നല്ല കർഷകനുള്ള അവാർഡും യൂണിയൻ ഏർപ്പെടുത്തിയിട്ടുണ്ട്.യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ടി.കെ.അനിലാൽ, സെക്രട്ടറി അജിത് മുഹമ്മ, ഷിബു പുതുക്കാട്, സിബി അർത്തുങ്കൽ, പ്രസന്നൻ,കെ.പി.സുധി, കെ.കെ.ഹരിറാം, അജീഷ് ഗംഗാധരൻ,അജയൻ,സുനിൽ,അജിത്ത് സോമൻ എന്നിവർ പങ്കെടുത്തു. രണ്ടാം ഘട്ടം പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.