ആലപ്പുഴ: വാറ്റ് നിയമത്തിന്റെ പേരിൽ വ്യാപാരികളെ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂച്ചാക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസം യൂണിറ്റ് പ്രസിഡന്റ് ടി.ഡി.പ്രകാശൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അബ്ദുൽ ഗഫൂർ, സിറാജ്, പി.ടി.ജോസഫ്, ചന്ദ്രൻ, നൗഷാദ്, സുരേഷ്, നാദിർഷാ ,ഗോപിദാസ് എന്നിവർ പങ്കെടുത്തു.