വള്ളികുന്നം: പശ്ചിമബംഗാൾ സ്വദേശി നാരായൺ ബർമനെ (50) കാഞ്ഞിരത്തുംമൂടിന് സമീപമുള്ള തടിമില്ലിനോട് ചേർന്ന ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ലോക്ക്ഡൗണിൽ ജോലി ഇല്ലാതായതും നാട്ടിലേക്ക് പോകാൻ കഴിയാത്തതും മൂലം കനത്ത മാനസിക സമ്മർദ്ദത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. കത്തികൊണ്ട് ദേഹത്ത് മുറിവേൽപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ദുരൂഹത ഇല്ലെന്നും പൊലീസ് പറഞ്ഞു. ഡിവൈ.എസ്.പി അനീഷ് വി. കോര, സി.ഐ കെ.എസ്. ഗോപകുമാർ, എസ്.ഐ കെ. സുനുമോൻ എന്നിവർ സ്ഥത്തെത്തി തെളിവെടുപ്പ് നടത്തി. ഫോറൻസിക് വിദഗ്ദ്ധരും പരിശോധന നടത്തി.