മാവേലിക്കര: ആരോഗ്യ, സേവന രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ ആദരിക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശാനുസരണം യുവമോർച്ച മാവേലിക്കര നിയോജക മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ മാവേലിക്കര സി.ഐ വിനോദ് കുമാറിനെ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് സതീഷ് വഴുവാടി അദ്ദേഹത്തെ പൊന്നാട അണിയിച്ചു. ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.കെ.വി.അരുൺ, യുവമോർച്ച നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അമ്പാടി ദിലീപ് എന്നിവർ പങ്കെടുത്തു.