മാവേലിക്കര: കേന്ദ്ര സർക്കാരിന്റെ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് ലോക്ക് ഡൗണിൽ ഇളവുകൾ അനുവദിച്ച സംസ്ഥാന സർക്കാരിന്റെ നടപടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചോദ്യം ചെയ്ത സാഹചര്യം കൊറോണ വ്യാപനത്തിനെതിരായ പ്രവർത്തനങ്ങളിലെ ഏകോപന പാളിച്ചകൾ തുറന്നു കാട്ടുന്നതാണെന്ന് കോൺഗ്രസ് ലോക്‌സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ആശയക്കുഴപ്പം ഉണ്ടെങ്കിൽ അത് പരിഹരിക്കുമെന്നുമാണ് സംസ്ഥാന ചീഫ് സെക്രട്ടറി പറയുന്നത്. ഉദ്യോഗസ്ഥ വൃന്ദത്തിന് മേൽ യാതൊരു നിയന്ത്രണവും സർക്കാരിനില്ലെന്നും കൊടിക്കുന്നിൽ പറഞ്ഞു.