ആലപ്പുഴ: ജില്ലാക്കോടതിപ്പാലത്തിന് സമീപം പ്രവർത്തിക്കുന്ന ചിപ്സ് കടകളിൽ സൂക്ഷിച്ചിരുന്ന ഭക്ഷ്യ ഉത്പന്നങ്ങൾ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി നീക്കം ചെയ്തു. തുടർച്ചയായി 27 ദിവസം അടഞ്ഞു കിടന്ന കടകളിലെ ഉത്പന്നങ്ങൾ വീണ്ടും ചൂടാക്കി വിൽക്കാനുള്ള സാദ്ധ്യത മുൻതിർത്തിയാണ് നടപടി. ചിപ്സ്, ഹൽവ തുടങ്ങി വിവിധയിനങ്ങൾ നൂറുകിലോയോളം പിടിച്ചെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.പി.വർഗീസ്, എസ്.ഹർഷ്, പി.ജയകുമാർ, വി.ശിവകുമാർ, എ.അനീഷ്, ഷംസുദീൻ പരിശോധനയ്ക്ക് നേതൃത്വം നൽകി.