മാവേലിക്കര: ടൗൺ ഹാളിൽ പ്രവർത്തിക്കുന്ന മാവേലിക്കര നഗരസഭയുടെ സാമൂഹിക അടുക്കളയിലേക്ക് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ ടൗൺ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പലചരക്ക്, പച്ചക്കറി എന്നിവ നൽകി. ടൗൺ പ്രസിഡന്റ് പി.കെ.പീതാംബരൻ മുൻ പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ എന്നിവരിൽ നിന്നും ഭക്ഷ്യ സാധനങ്ങൾ നഗരസഭ അധ്യക്ഷ ലീലാ അഭിലാഷ് ഏറ്റുവാങ്ങി. ആർ.ആർ.സി.വർമ്മ, കെ.പി.വിദ്യാധരൻ ഉണ്ണിത്താൻ, പി.കെ.സഹദേവൻ, പി.കെ.മോഹൻദാസ് എന്നിവർ പങ്കെടുത്തു.