വളളികുന്നം: സി.പി.എം വള്ളികുന്നം കാരാഴ്മ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 466 വീടുകളിൽ അരി വിതരണം ചെയ്തു. അരിയടങ്ങിയ കിറ്റ് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.സി എസ് സുജാത വോളണ്ടിയർമാർക്ക് കൈമാറി. എൻ മോഹൻകുമാർ, എൻ എസ് ശ്രീകുമാർ, എസ് രാജേഷ്, എൻ ആനന്ദൻ, എസ് എസ് അഭിലാഷ് കുമാർ, . വള്ളികുന്നം മാധവൻ, എ അമ്പിളി, ഷീബാ മഹേന്ദ്രൻ, കെ കാർത്തികേയൻ തുടങ്ങിയവർ നേതൃത്വം നൽകി.