ആലപ്പുഴ : ടി.ഡി മെഡിക്കൽ കോളേജിലെ മുൻ അക്കൗണ്ട്സ് ഓഫീസർ അമ്പലപ്പുഴ കോമന ചെമ്പകപ്പറമ്പിൽ സി.ജെ.നാരായണപ്പൈയുടെ നിര്യാണത്തിൽ കെ.നാഗേന്ദ്ര പ്രഭു ഫൗണ്ടേഷൻ അനുശോചിച്ചു. ടി.ഡി മെഡിക്കൽ കോളേജിന്റെ സ്ഥാപകരായ ഗൗഡസാരസ്വത ബ്രാഹ്മണർക്ക് കോളേജിൽ സീറ്റ് സംവരണം നൽകണമെന്നാവശ്യപ്പെട്ട് അദ്ദേഹം നടത്തിയ നിയമപോരാട്ടങ്ങൾ വിസ്മരിക്കാനാകില്ലെന്ന് ഫൗണ്ടേഷൻ ചെയർമാൻ എൻ.ഗോപിനാഥ പ്രഭു, സെക്രട്ടറി ഡോ.ജി.എൻ.പ്രഭു എന്നിവർ പറഞ്ഞു.