കലവൂർ : എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയനിലെ കലവൂർ 329ാം നമ്പർ ശാഖയിൽ, ലോക്ക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന 203 കുടുംബങ്ങൾക്ക് ഭക്ഷ്യ ,പച്ചക്കറി കിറ്റ് വിതരണം ചെയ്തു. ശാഖായോഗം പ്രസിഡൻറ് ആർ സനുരാജ്, ലീല കണ്ണന്തറ വെളിക്ക് കൈമാറി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എഫ് അനു, സെക്രട്ടറി ടി. സി. സുഭാഷ് ബാബു ,ശ്രീനാരായണ എംപ്ലോയീസ് ഫോറം സംസ്ഥാന ജോയിൻ സെക്രട്ടറി സുനിൽ താമരശ്ശേരിയിൽ, യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം എസ്. ഡി. ഷൺമുഖൻ, യു. ഷൈജു, ശിശുപാലൻ ,സി .പ്രസാദ് എന്നിവർ പങ്കെടുത്തു.