അമ്പലപ്പുഴ : ദേശീയപാതയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്കേറ്റു. തോട്ടപ്പള്ളി കാരാത്ര വീട്ടിൽ ഹബീബ് (41) ,ഭാര്യ എ. ഇ. ഷീജ (35), പുറക്കാട് പഞ്ചായത്ത് ഇല്ലത്ത് പറമ്പിൽ യദുകൃഷ്ണൻ (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് 2.30 ഓടെ തോട്ടപ്പള്ളി ഒറ്റപ്പന ഭാഗത്തായിരുന്നു അപകടം. പഞ്ചായത്തിൽ നിന്നും ജോലി കഴിഞ്ഞ് ഭാര്യ ഷീജയെ തിരികെ കൊണ്ടു പോകുന്നതിനിടെ ഹബീബ് സഞ്ചരിച്ചിരുന്ന ബൈക്കിന്റെ പിന്നിൽ, യദുകൃഷ്ണൻ സഞ്ചരിച്ചിരുന്ന സൂകൂട്ടർ ഇടിക്കുകയായിരുന്നു.