ആലപ്പുഴ: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ അർഹരായ മുഴുവൻ അംഗങ്ങൾക്കും വ്യാപാരി വ്യവസായി സഹകരണ സംഘം പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു. സംഘം പ്രസിഡന്റ് കമാൽ എം.മാക്കിയിൽ വിതരണോദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി മുജീബ് റഹ്‌മാൻ, ബോർഡ് അംഗങ്ങളായ എ.ആർ.വിജയകുമാർ, നസീർ പുന്നയ്ക്കൽ, സംഘം ജൂനിയർ ക്ലർക്ക് ഷിബിദ, എം.ആർ.കണ്ണൻ, ആർ.ദേവദാസ്, എസ്.ആരതി എന്നിവർ പങ്കെടുത്തു.