ആലപ്പുഴ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നഗരസഭ പരിധിയിലെ എല്ലാ വീടുകളിലും നൽകുന്നതിനാവിശ്യമായ സാനിറ്റൈസർ ഉടൻ നൽകണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ആലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സജി പി.ദാസിന്റെ നേതൃത്വത്തിൽ നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോന് നിവേദനം നൽകി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മാരായ ജി.മോഹനൻ, പി.കണ്ണൻ, ബി.ജെ.പി വാർഡ് കൗൺസിലർ പാർവതി സംഗീത് ഏരിയാ പ്രസിഡന്റ് വി.എസ്.അനിൽകുമാർ, മനു ഉപേന്ദ്രൻ ഏരിയ ജനസെക്രട്ടറി ഡി.ജി.സാരഥി തുടങ്ങിയവർ പങ്കെടുത്തു .