nhr

പൂച്ചാക്കൽ : നെഹ്റു ഫൗണ്ടേഷൻ ആൻഡ് എഡ്യുക്കേഷണൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പഞ്ചായത്തുകളിൽ ഭക്ഷ്യ കിറ്റു വിതരണം നടത്തി. ഡി.സി.സി.അംഗം അഡ്വ: എസ്.രാജേഷ് ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ വി.കെ.സുനിൽകുമാർ, മുരളി മത്തിൽ, അജിത്ത് കുമാർ, ഗോപി തിരുനല്ലൂർ, പ്രിൻസ് ആനന്ദവല്ലി ,സതീഷ് പാണാവള്ളി, സിബി ജോൺ, ബേബി ചാക്കോ, കൈലാസൻ എന്നിവർ പങ്കെടുത്തു.