ഹരിപ്പാട്:എസ്. എൻ. ഡി. പി യോഗം കാർത്തികപ്പള്ളി യൂണിയൻ ചെറുതന 354ാംനമ്പർ ശാഖയിൽ ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ഇൻ ചാർജ് സി. അനിയൻ, സെക്രട്ടറി എൻ.സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ യൂത്ത് മൂവ്മെന്റ് പ്രവർത്തകരായ എസ്. ആകർഷ്, ശരത്, കൃഷ്ണപ്രസാദ്, രഞ്ജിത്ത്, മനോജ്, കൃഷ്ണൻകുട്ടി, സിനേഷ് എന്നിവരാണ് കിറ്റുകൾ വിതരണം ചെയ്തത്.