ആലപ്പുഴ: ഈ മാസത്തെ സൗജന്യ അരി വിതരണം ആരംഭിച്ചു. എ.എ.വൈ (മഞ്ഞ) കാർഡുകൾക്കാണ് ഇന്ന് മുൻഗണന. കാർഡിന്റെ നമ്പർ ഒന്നിൽ അവസാനിക്കുന്നവർക്ക് നാളെയാണ് അവസരം.
ലോക്ക് ഡൗൺ സാഹചര്യത്തിൽ, സ്വന്തം റേഷൻ കാർഡ് രജിസ്റ്റർ ചെയ്ത കടയിൽ നിന്ന് പലവ്യഞ്ജന കിറ്റ് വാങ്ങാൻ സാധിക്കാത്തവർ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ വാർഡ് മെമ്പർ / കൗൺസിലർ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും.
കേന്ദ്രസർക്കാർ പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം അനുവദിച്ച സൗജന്യ റേഷൻ എ.എ.വൈ കാർഡുകൾക്ക് മാത്രം നൽകാനുള്ള തീരുമാനം തിരുത്തണമെന്ന് കേരള സ്റ്റേറ്റ് റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ എല്ലാ കാർഡിനും അരി അനുവദിക്കണമെന്നും കെ.എസ്.ആർ.ആർ.ഡി.എ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ.ഷിജിർ ആവശ്യപ്പെട്ടു.