അമ്പലപ്പുഴ: പുന്നപ്ര സെന്റ് ഗ്രിഗോറിയോസ് പള്ളിയോടനുബന്ധിച്ചുള്ള അന്തേവാസി മന്ദിരത്തിലെ ജീവനക്കാരനും തമിഴ്നാട് സ്വദേശിയുമായ രാഹുലിനെ (22) താമസ സ്ഥലത്ത് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

രണ്ടര വർഷം മുമ്പാണ് ഇയാൾ ഇവിടെ ജോലിക്കായി എത്തിയത്. കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെ ചർച്ചിൽ എത്തി പുരോഹിതന് പതിവുപോലെ ഭക്ഷണം നൽകിയിരുന്നു. ഇന്നലെ രാവിലെ എട്ടോടെയാണ് രാഹിലിനെ കെട്ടിത്തൂങ്ങിയ നിലയിൽ സെക്യൂരിറ്റി ജീവനക്കാർ കണ്ടെത്തിയത്. പുന്നപ്ര എ.എസ്.ഐ സിദ്ദിഖിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.