ആലപ്പുഴ: ലോക്ക് ഡൗണിൽ ഇളവ് അനുവദിച്ച പ്ര്ഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ തുറന്ന കടകൾ പൊലീസ് എത്തി അടച്ച് പൂട്ടിച്ചതിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി വി.സബിൽരാജ് പ്രതിഷേധിച്ചു. ഹോട്ടൽ വ്യാപാരികൾ വളരെയധികം മുന്നൊരുക്കം നടത്തിയാണ് തങ്ങളുടെ സ്ഥാപനങ്ങൾ തുറന്നത്. അതെല്ലാം അടക്കേണ്ടി വന്നതിൽ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഇളവുകൾ പ്രഖ്യാപിച്ച് തുറപ്പിച്ച ശേഷം ബലം പ്രയോഗിച്ച് അടപ്പിച്ച് അധിക്ഷേപിക്കരുതെന്നും സബിൽ രാജ് പറഞ്ഞു.