gjvc

ഹരിപ്പാട്: ലോക്ക്ഡൗൺ വ്യത്യസ്തതയ്ക്കായി ടൗൺ റസിഡന്റ്സ്‌ അസോസിയേഷനും ജനമൈത്രി പൊലീസും ചേർന്ന് ഹരിപ്പാട് ടൗണിലെ വീടുകളുടെ മട്ടുപ്പാവിൽ ജൈവകൃഷി മത്സരം സംഘടിപ്പിക്കുന്നു. ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്നവർക്ക് യഥാക്രമം 5000, 3000, 2000 രൂപയുടെ പുസ്തകങ്ങളാണ് സമ്മാനം.

റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറിയുടെയും ജനമൈത്രി പൊലീസിന്റെയും നേതൃത്വത്തിലുള്ള സബ്കമ്മിറ്റി മേയ് മൂന്നിനു ശേഷം വീടുകൾ സന്ദർശിച്ച് കൃഷിയുടെ ഒന്നാംഘട്ടം വിലയിരുത്തും. 18ന് രണ്ടാംഘട്ടവും ജൂൺ മൂന്നിനും പത്തിനും ഇടയിൽ അവസാനഘട്ട വിലയിരുത്തലുകളും നടത്തും. ടൗൺ റസിഡന്റ്സ് അസോസിയേഷൻ കുടുംബാംഗങ്ങളെല്ലാം മത്സരത്തിൽ പങ്കെടുക്കും. ഹരിപ്പാട് സി.ഐ ആർ. ഫയാസ് ഗ്രോബാഗിൽ വിത്തു നട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോൺ തോമസ്, സി.ബി.സി വാര്യർ ഫൗണ്ടേഷൻ ചെയർമാൻ എം. സത്യപാലൻ, കൗൺസിലർ ലേഖ അജിത്ത്, ജനമൈത്രി ബീറ്റ് ഓഫീസർ വിനോദ്, പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഞ്ജു ആനന്ദൻ, വാണി പീതാംബരൻ എന്നിവർ സംസാരിച്ചു. വിത്തുകൾ നടുന്നതിന്റെയും വളർച്ചയുടെ ഓരോ ഘട്ടത്തിന്റെയും ഫോട്ടോകൾ സൂക്ഷിക്കണമെന്നും വിത്ത് ആവശ്യമുള്ളവർ ബന്ധപ്പെടണമെന്നും റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എസ്. ദീപുവും സെക്രട്ടറി അനസ് അബ്ദുൽ നസീമും ജനമൈത്രി ബീറ്റ് ഓഫീസർ വിനോദും അറിയിച്ചു