tv-r

അരൂർ: ദേശീയപാതയിൽ അരൂർ ബൈപാസ് കവലയ്ക്ക് സമീപം ഓടികൊണ്ടിരുന്ന കാർ മറിഞ്ഞു ദമ്പതികൾക്ക് പരിക്കേറ്റു.കാർ ഓടിച്ചിരുന്ന തിരുവല്ല കുറ്റൂർ അംബിക വീട്ടിൽ പ്രസാദ് (62), ഭാര്യ ശാന്തി (55) എന്നിവർക്കാണ് പരിക്കേറ്റത്. നിസാര പരിക്കേറ്റ ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. കൊച്ചി അമൃതാ ആശുപത്രിയിൽ പരിശോധന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇന്നലെ വൈകിട്ട് 3ന് ആയിരുന്നു അപകടം.