അരുർ: കെ.എസ്.എസ്.പി.യു അരൂർ യൂണിറ്റ് അരൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് 5000 രൂപ സംഭാവന നൽകി. യൂണിററ് പ്രസിഡന്റ് എം.സുകുമാരൻ പഞ്ചായത്ത് പ്രസിഡന്റ് ബി.രത്നമ്മയ്ക്ക് ചെക്ക് കൈമാറി. ചടങ്ങിൽ യൂണിററ് സെക്രട്ടറി പി.എൻ.ശശിധരൻ ,ജോയിന്റ് സെക്രട്ടറി പി.എ.ദേവസ്സി.വൈസ് പ്രസിഡന്റ് എം .കരുണൻ,കമ്മിറ്റി അംഗങ്ങളായ എസ്.ബി.സാബു,ടി.പി.മോഹൻദാസ് എന്നിവർ പങ്കെടുത്തു.