ചേർത്തല:കോവിഡ് 19 ന്റെ പശ്ചാലത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ചേർത്തല തെക്ക് സഹകരണ ബാങ്ക്.ദുരിതബാധിതർക്കായി നടപ്പാക്കുന്ന പലിശ രഹിത സ്വർണപണയ വായ്പ വിതരണോദ്ഘാടനം കയർ കോർപ്പറേഷൻ മുൻ ചെയർമാൻ ആർ.നാസർ നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് ജി.ദുർഗാദാസ് അദ്ധ്യക്ഷനായി.ബി.സലിം,കെ.പി.മോഹനൻ,വി.വിനോദ്,ഭരണ സമിതി അംഗങ്ങളായ ഡി.പ്രകാശൻ,കെ.രമേശൻ,ജി.രാജേശ്വരി,സെക്രട്ടറി ഡി.ബാബു എന്നിവർ പങ്കെടുത്തു.ബാങ്ക് അംഗങ്ങൾക്ക് മൂന്നു മാസ കാലയളവിൽ പലിശരഹിത വായ്പയായി പരമാവധി 10000 രൂപയാണ് വിതരണം ചെയ്യുന്നത്.