ആലപ്പുഴ: ഭൗമദിനത്തോടനുബന്ധിച്ച് നാളെ എല്ലാ വീടുകളിലും സി.പി.എമ്മിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ആരംഭിക്കുമെന്ന് ജില്ലാ സെക്രട്ടറി ആർ.നാസർ അറിയിച്ചു. വിവിധയിനം പച്ചക്കറികളുടെ വിത്തുകൾ മുൻകൂട്ടി ശേഖരിച്ചാണ് കൃഷി ആരംഭിക്കുക. ഭൗമദിനത്തിൽ നടത്തുന്ന കൃഷി പ്രവർത്തനത്തിൽ മുഴുവൻ ജനങ്ങളും പങ്കാളികളാകണമെന്ന് ആർ.നാസർ അറിയിച്ചു.