ഹരിപ്പാട്: ചാരായം വാറ്റുന്നതിനിടയിൽ തൃക്കുന്നപ്പുഴ പതിയാങ്കര സ്വദേശികളായ പച്ച പറമ്പിൽ രഞ്ജിത്ത് (35,) മങ്കുഴിയിൽ സുർജിത്ത് (41) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രി 12 മണിയോടെയായിരുന്നു സംഭവം. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് റെയ്ഡിനെത്തുമ്പോൾ ഇവർ രഞ്ജിത്തിന്റെ വീടിന്റെ അടുക്കളയിൽ ചാരായം വാറ്റുകയായിരുന്നു. ഇവരിൽ നിന്നും 700 മില്ലി ചാരായവും 10 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. തൃക്കുന്നപ്പുഴ സി. ഐ ആർ.ജോസിന്റെ നേതൃത്വത്തിൽ എസ് ഐ രഘുനാഥ്, സി.പി.ഒമാരായ സനൽകുമാർ, അർഷാദ്, സജാദ്, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.